Monday 2 August 2010

ചെങ്ങറഭൂസമരം - മൂന്നാം വാര്‍ഷിക സംഗമം

ഡോ:ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു.Add caption
           ഭൂസമരങ്ങളുടെ ചരിത്രത്തില്‍ ഇതിഹാസമായി മാറിയ ചെങ്ങറ സമരം ആരംഭിച്ചിട്ട്  മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു.
സാധുജന വിമോചന സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിക്കു സമീപം ചെങ്ങറ
എസ്റ്റേറ്റില്‍ 2007 ആഗസ്റ്റ് നാലിനാണ് സമരം ആരംഭിച്ചത്. തുടക്കം മുതല്‍ എല്ലാ തരത്തിലുമുള്ള ഭീഷണികളേയും അക്രമണങ്ങളേയും അതിജീവിച്ചാണ് സമരം മുന്നേറിയത്. സമരത്തെ അധിക്ഷേപിച്ചും സമരനേതാവ് ളാഹ ഗോപാലനെ കള്ളകേസ്സില്‍ കുടുക്കി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചും ഭരണ കക്ഷിക്കാര്‍, കേരളത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന
ഹാരിസണ്‍ കമ്പനിക്കുവേണ്ടി നിലകൊണ്ടു. സമരക്കാര്‍ക്ക് ഒരു സെന്റു ഭൂമിപോലും നല്‍കില്ലന്നു പ്രഖ്യാപിച്ചു. പോലീസിനെയും ഗുണ്ടകളേയും ഉപയോഗിച്ച് അടിച്ചിറക്കാന്‍ ശ്രമിച്ചു. "ഒന്നികില്‍ ഞങ്ങള്‍ക്കു ഭൂമിതരൂ, അല്ലങ്കില്‍ ഞങ്ങളെ വെടിവെച്ചു കൊല്ലൂ" എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് അചഞ്ചലം മുന്നേറിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ അവസാനം സര്‍ക്കാര്‍ തയ്യാറായി.
                  ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഒരേക്കറും, പട്ടിക ജാതിക്കാര്‍ക്ക് 50 സെന്റും, മറ്റുള്ളവര്‍ക്ക് 25 സെന്റും എല്ലാവര്‍ക്കും വീടും മൂന്നു മാസത്തിനുള്ളില്‍ നല്‍കുമെന്ന് 2009 ഒക്റ്റോബര്‍ 5-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 9-മാസം പിന്നിട്ടിട്ടും ഒരാള്‍ക്ക് പോലും ഭൂമി നല്‍കാതെ വഞ്ചനയുടെ ചരിത്രം ആവര്‍ത്തിച്ചു. ചെങ്ങറക്കാര്‍ക്ക് 9 ജില്ലകളില്‍ കണ്ടെത്തി എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി സമരസമിതി നേതാക്കള്‍ സന്ദര്‍ശിച്ചു. കൃഷിയോഗ്യവും വാസയോഗ്യവുമല്ലാത്ത പാറക്കെട്ടുകളാണ് അവിടെ കാണാന്‍ കഴിഞ്ഞത്.
                  പ്രകൃതി ദുരന്തങ്ങളോടു മല്ലിട്ട്, പ്ലാസ്റ്റിക് കൂടിനുള്ളില്‍ റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ജനനവും മരണവുമെല്ലാം ഏറ്റുവാങ്ങി കഴിയുന്ന ചെങ്ങറ സമരക്കാര്‍  കേരളത്തിലെ ഭരണക്കാരോടു ചോദിക്കുന്നത്, എന്തുകൊണ്ടു രണ്ടുതരം നീതി എന്നാണ്. പതിനായിര കണക്ക് ഏക്കര്‍  സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഹാരിസണും, ടാറ്റയുമൊക്കെ കൈവശം വെക്കുകയും മറിച്ചുവില്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍, കൃഷിചെയ്ത് ജീവിക്കുവാന്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഭൂമിനല്‍കുന്നില്ല?
                   ര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട സമരക്കാര്‍ നിരാശരാകാതെ ചെങ്ങറയില്‍ വ്യാപകമായി വാഴയും, കപ്പയും, പച്ചക്കറികളുമൊക്കെ കൃഷിചെയ്ത് ജീവിക്കയാണ്. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ മനുഷ്യ സ്നേഹികളൂടേയും പിന്തുണയാര്‍ജിച്ചുകൊണ്ട് മുന്നേറിയ സമരം ഇന്ന് പുതിയൊരു ഘട്ടത്തിലേക്കു കടന്നിരിക്കുന്നു.
             കലാപരിപാടികള്‍ അവതരിപ്പിക്കുന്നത് സമരക്കാര്‍.

5 comments:

നിസ്സഹായന്‍ said...

2007മുതല്‍ മൂന്നു വര്‍ഷമായി പിടിച്ചുനില്‍ക്കുന്ന ഭൂമിക്കുവേണ്ടിയുള്ള അവകാശസമര പോരാട്ടക്കാര്‍ക്ക് അകമഴിഞ്ഞ ആശംസകള്‍. കൃഷിക്കനുയോജ്യമല്ലാത്ത പാറക്കെട്ടുകള്‍ നല്‍കി, പൊതു സമൂഹത്തിനു മുന്നില്‍ ഞങ്ങള്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നിലകൊള്ളുന്നവരാണെന്നു വരുത്തി തീര്‍ത്ത് അടുത്ത ഇലക്ഷനില്‍ ദളിത് ജനതയെ പറ്റിക്കാമെന്നാണ് സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ്. സവര്‍ണ കുടിയേറ്റ കര്‍ഷകര്‍ക്കോ കമ്പനികള്‍ക്കോ വേണ്ടിയായിരുന്നെങ്കില്‍ എത്ര വേഗം കാര്യങ്ങള്‍ നടത്തി കൊടുത്തേനെ !

chithrakaran:ചിത്രകാരന്‍ said...

ആദിവാസികളും,പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരും
എതൊരു മാന്യഇന്ത്യക്കാരനും തുല്യരായ മനുഷ്യരാണ് എന്നു അംഗീകരിക്കാന്‍ നമ്മുടെ സമൂഹം ഇനിയും
സര്‍വ്വാത്മനാ തയ്യാറായിട്ടില്ല. സമൂഹത്തിന്റെ പൊതുബോധം അംഗീകരിക്കാന്‍ തയ്യാറാകാത്ത ഒരു യാഥാര്‍ത്ഥ്യത്തെ ഗവണ്മെന്റും
ഗൌനിക്കില്ല. ഗവണ്മെന്റ് ഉറപ്പുകള്‍ ജലരേഖയാകുന്നത്
ഇതുകൊണ്ടാണ്. ലക്ഷ്യബോധമുള്ള നല്ലൊരു മുഖ്യമന്ത്രിയോ,ഭരണകക്ഷിയോ ഉണ്ടെങ്കില്‍ ജനത്തിന്റെ മുന്നില്‍ നടക്കുമായിരുന്നു.നിലവിലുള്ളത് ജനത്തിന്റെ വളരെ പിന്നില്‍ കിതച്ചു കിതച്ചു ഇഴഞ്ഞു നടക്കുന്ന ഒരു ഗവണ്മെന്റാണ്. സ്വന്തം ശരീരത്തിനു തന്നെ ആവതില്ലാത്ത ഗവണ്മെന്റ് ജനങ്ങളുടെ മുന്നില്‍ ഓടിയെത്തി, നീതിപൂര്‍വ്വമായ ഭരണം നടത്തി സമൂഹത്തെ നേര്‍വഴിക്കു നയിക്കുമെന്ന് പ്രതീക്ഷിച്ചുകൂട.
പിന്നെ ആശ്രയിക്കാവുന്നത് സമൂഹത്തിന്റെ
പൊതുബോധത്തെ നേരിട്ടാണ്. സമൂഹത്തിന്റെ ചെവിയെവിടെയാണെന്നും, കണ്ണെവിടെയാണെന്നും
കണ്ടെത്തണം.തിരുവനന്തപുരത്തെ പ്രമുഖ ടീവി ചാനലുകളുടെ പ്രവേശന കവാടത്തിലെ റോഡില്‍ ചെങ്ങറ സമരയോദ്ധാക്കളുടെ കുട്ടികള്‍ ആദിവാസികളേയും,
പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരേയും മനുഷ്യരായി അംഗീകരിക്കുക... ഞങ്ങളും മനുഷ്യരാണ്...
കൃഷി ചെയ്തു ജീവിക്കാന്‍ ഭൂമിതരു... തുടങ്ങിയ പ്ലേക്കാര്‍ഡുകളുമായി വായ്മൂടിക്കെട്ടിയ ഒരു മൌന
സത്യാഗ്രഹം സമൂഹത്തിന് സ്നേഹം തോന്നുന്ന നിലയില്‍ നടത്തട്ടെ. അതിനിടക്ക് കലാഭിരുചിയുള്ള കുറച്ചു കുട്ടികളെ ഉള്‍പ്പെടുത്തി പാട്ടോ, നൃത്തമോ,വാദ്യമോ,നാടകമോ അവതരിപ്പിക്കുകയുമാകാം. സമൂഹത്തിന്റെ കണ്ണുകള്‍
ചെങ്ങറ സമരത്തിലേക്ക് തുറക്കാതിരിക്കില്ല.
കൈരളി റ്റി.വി.യുടെ മുന്നില്‍ പോയൊന്നും
കലാപരിപാടി അവതരിപ്പിക്കരുത്.

സമൂഹ മനസാക്ഷിയിലെത്തിക്കാന്‍
കഴിഞ്ഞാല്‍ ഗവണ്മെന്റിന്റെ നിറമൊന്നും
പ്രശ്നമാകുന്നില്ല.
ചിത്രകാരന്‍ ഒരു ആശയം മുന്നോട്ടുവച്ചെന്നേയുള്ളു.
ഇതിലും മികച്ച ആസയങ്ങള്‍ ഒരു പക്ഷേ,
ചെങ്ങറ സമരക്കാര്‍ ഉപയോഗിക്കുന്നുണ്ടാകാം.
സ്റ്റേജ് നൃത്തത്തിന്റെ ഫോട്ടോ ക്രിയാത്മകമായ അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതിന്റെ സൂചന തന്നെയാണ്.

നന്മകള്‍ ആശംസിക്കുന്നു.

Anonymous said...

ആദിവാസി ഭൂപ്രശ്നം കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനോ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ പ്രധാനമല്ല. കാരണം ആദിവാസികളെയും മറ്റു പലരെയും പോലെ ഇക്കൂട്ടര്‍ മനുഷ്യരായി കണ്ടിട്ടില്ല ഇതുവരെ. അവരുടെ 'മനുഷ്യരി'ല്‍പെടാന്‍ ഭാഗ്യമുള്ളവര്‍ക്കേ ഇവിടെ ശബ്ദിക്കാന്‍ പോലും അവകാശമുള്ളൂ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"ഒന്നികില്‍ ഞങ്ങള്‍ക്കു ഭൂമിതരൂ, അല്ലങ്കില്‍ ഞങ്ങളെ വെടിവെച്ചു കൊല്ലൂ"

ഭരണവർഗത്തിനു രണ്ടാമത്തെ ഓപ്ഷനായിരിക്കും എളുപ്പവും ആഗ്രഹവും...

നിശബ്ദത ..
അവരാഗ്രഹിക്കുന്നത് അതാണു...
ബൂട്ടിന്റെ ചവിട്ടിനാൽ ശബ്ദം തൊണ്ടയിൽ കുരുങ്ങിമരിക്കുമ്പോഴത്തെ നിശബ്ദത...
കാലങ്ങളായി നാമത്‌ കൊടുത്തുകൊണ്ടിരിക്കുന്നു..
ഭംഗിയുള്ള ശവക്കല്ലറകൾ നമുക്കില്ലാത്തതു കൊണ്ട്
വാർഷികത്തിനു മെഴുകുതിരി കത്തിക്കാറില്ല.
...
......
..........
...........................

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇതിലെ മെയിൽ‌ സെറ്റ് ചെയ്തിരിക്കുന്നതിനു എന്തോ പ്രശ്നമുണ്ട്..കമന്റ് ഇട്ട് കഴിഞ്ഞപ്പോൾ‌ ഒരു മെയിൽ വന്നു..

Delivery to the following recipient failed permanently:

pababubhagavathy@gmail.com

Technical details of permanent failure:
The email account that you tried to reach does not exist. Please try double-checking the recipient's email address for typos or unnecessary spaces. Learn more at http://mail.google.com/support/bin/answer.py?answer=6596

ശരിയാക്കുമല്ലോ