ഹാരിസണെ തൊടാന്‍ സര്‍ക്കാരിന് പേടിയോ?
(കേരളശബ്ദം വാരികയില്‍ ചെറുകര സണ്ണിലൂക്കോസ്-എഴുതിയ ലേഖനം.പ്രസ്ക്ത ഭാഗങ്ങള്‍)
ഭൂരഹിതരായ ആദിവാസികളും,ദലിതരും,പിന്നോക്കക്കാരുമടക്കം പതിനായിരക്കണക്കിന് നിര്‍ദ്ധനരായ ആളുകള്‍ ഒരു സെന്റ് ഭൂമിയ്ക്കുവേണ്ടി എത് സമരത്തിനും ത്യാഗത്തിനും സന്നദ്ധമായികൊണ്ടിരിക്കുന്ന കേരളത്തില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ എന്നകുത്തക കമ്പനി അനര്‍ഹമായി കൈവ്ശം വെച്ചിരിക്കുന്നത് ‘76769.80’ എക്കര്‍.ഭൂപരിഷ്കരണം വന്നിട്ടു 44 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മിച്ചഭൂമിപോലും ഇവരില്‍ നിന്നും പിടിച്ചെടുക്കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ചെങ്ങറ എസ്റ്റേറ്റില്‍ നിന്ന് ളാഹ ഗോപാലനേയുംകൂട്ടരേയും ഇറക്കിവിടാനാഗ്രഹിക്കുന്നവര്‍ക്കാര്‍ക്കും അനര്‍ഹമായിവച്ചിരിക്കുന്ന ഭൂമി എറ്റെടുക്കുന്നതില്‍- ഒരു താല്പര്യവുമില്ല.
ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന 76769.80എക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചന്വേക്ഷിക്കാന്‍,സര്‍ക്കാര്‍-16-12-2005-ല്‍ ഉന്നതതലസമിതിക്ക് രൂപം നല്‍കി.27-09-2007-ല്‍ നിവേദിത.പി.ഹരന്റെ റിപോര്‍ട്ടും,ഹാരിസണ്‍ കമ്പനിയ്ക്ക് ഉടമസ്ഥവകാശം ഇല്ലന്നാണ്.ഭൂമിഏറ്റെടുക്കുന്നതിന്റെ നിയമവശം പരിശോധിക്കാന്‍ എല്‍.മനോഹരന്‍ കമ്മീഷനേയും,കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് കമ്പനിയുടെ എല്ലാ തോട്ടങ്ങളിലും ‘റീസര്‍വേ’നടത്താന്‍ ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഹൈകോടതിയില്‍ വന്ന ഒരു കേസ്സില്‍(wp(c)No5324/2009.കമ്പനിയുടെ പക്കലുള്ള എല്ലാസ്ഥലങ്ങളിലേയും മിച്ചഭൂമി 4മാസത്തിനുള്ളില്‍ തിട്ടപ്പെടുത്തണം എന്നുത്തരവിട്ടിരുന്നു.ലാന്‍ഡ്ബോര്‍ഡ് വിട്ടുവീഴ്ച ചെയ്ത ശേഷവും’8753’ഏക്കര്‍ മിച്ചഭൂമിയാണന്നു ഉത്തരവിട്ടിരുന്നു.ഈ ‘മിച്ചഭൂമി’യെങ്കിലും ഏറ്റെടുത്ത് ഭൂരെഹിതര്‍ക്ക് വിതരണം ചെയ്യുവാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.ഭൂമിയേറ്റെടുക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നുണ്ടങ്കിലും,കമ്പനിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇതിനുള്ള ഒരു നടപടിയും മുന്നോട്ടു നീങ്ങാത്ത സ്ഥിതിയാണ്.ഇതിന് വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുമുണ്ട്.
1964-ല്‍ കേരള ഭൂപരിഷകരണ നിയമം നടപ്പാക്കിയപ്പോള്‍-പാട്ടവ്യവസ്ഥ നിര്‍ത്തലാക്കുകയും15 ഏക്കറില്‍ കൂടുതലുള്ള തരിശുഭൂമികളും,തോട്ടങ്ങളല്ലാത്തഭൂമികളും സര്‍ക്കാരില്‍ നിക്ഷിപ്തമാണന്ന് നിയമമായി.1/1/1970-ല്‍ ലണ്ടന്‍ കമ്പിനി യായ് മലയാളം പ്ലാന്റേഷന്‍ കൈവശം86559 ഏക്കറുണ്ടായിരുന്നതില്‍26461-ഏക്കര്‍ഭൂമിയും ഒരു ക്രിഷിയുമില്ലാത്ത ഭൂമിയായിരുന്നു.നിയമാനുസരണം ഇത്രയും ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചേയ്യേണ്ടതായിരുന്നു.
കേരളത്തിലെ സ്വകാര്യ തോട്ടമുടമകള്‍ ഏക്കറിന്2000 രൂപാവരെ പാട്ടം നല്‍കുമ്പോള്‍,ഈ കമ്പിനി 1970-മുതല്‍ ഒരു രൂപാപോലും നല്‍കിയിട്ടില്ല.ഈ ഇനത്തില്‍ 500-കോടിയോളം രൂപയെങ്കിലും ഖജനാവിനു നഷ്ടമായിട്ടുണ്ട്.മരം മുറിച്ചു വിറ്റവകയില്‍ എത്രകോടികള്‍.സീനിയറേജ് റേറ്റ് ഈടാക്കാതെയാണ്400-കോടിയുടെയെങ്കിലും തടിമുറിച്ച് വരുമാനമുണ്ടാക്കിയത്.
കോട്ടയം ജില്ലയില്‍ കമ്പനി കൈവശം വെച്ചിരുന്ന മണിമല,എരുമേലി, വില്ലേജുകളിലെ 2263 ഏക്കര്‍ ഭൂമി ബിലിവേഴ്സ് ചര്‍ച്ച് ബിഷപ്പ് കെ.പി.യോഹനാന്‍ 2-8-2005-ല്‍ എരുമേലി സബ് രജിസ്റ്റ്രാഫീസില്‍ ആധാരം നടത്തി വിലയ്ക്കു വാങ്ങി.ഈ ആധാരത്തിനു ഉടമസ്ഥതയോ,ജ്ന്മാവകാശമോ ഇല്ലന്നു കണ്ടെത്തി പോക്കുവരവ് റദ്ദാക്കിയിരിക്കയാണ്.ഇവിടുന്ന് സര്‍ക്കാരിനെ സ്വാധീനിച്ച് റബ്ബര്‍മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കെ.പി.യോഹനാന്‍ ശ്രമം നടത്തിവരുകയാണ്.
Tuesday 9 February 2010
Subscribe to:
Posts (Atom)